കൃഷ്ണയ്യര്‍ക്കെതിരെ രാഘവന്‍
പാലക്കാട്: മുന്‍ ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ക്കെതിരെ മന്ത്രി എം.വി. രാഘവന്റെ വിമര്‍ശനം. കൂത്തുപറമ്പ് സംഭവത്തില്‍ തനിക്കെതിരെ കേസെടുക്കാമെങ്കില്‍ 57-ലെ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന കൃഷ്ണയ്യര്‍ക്കെതിരെയും കേസെടുക്കാമെന്നായിരുന്നു രാഘവന്റെ അഭിപ്രായം.
കൃഷ്ണയ്യര്‍ മന്ത്രിയായിരുന്ന അക്കാലത്ത് ഗര്‍ഭിണിയായിരുന്ന സ്ത്രീയടക്കം 29 പേരെയാണ് വെടിവച്ചുകൊന്നതെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു. ജൂലായ് 21 ശനിയാഴ്ച പാലക്കാട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സംഭവത്തില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രാഘവനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാമെന്ന് കൃഷ്ണയ്യര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എങ്കില്‍ കൃഷ്ണയ്യര്‍ക്കെതിരെയും സ്വകാര്യ അന്യായം ഫയല്‍ ചെയ്യാമെന്ന് രാഘവന്‍ തിരിച്ചടിച്ചു. അക്കാര്യം കൃഷ്ണയ്യര്‍ മറക്കുകയാണെന്നും രാഘവന്‍ സൂചിപ്പിച്ചു.
കള്ള്സഹകരണസംഘങ്ങള്‍ പിരിച്ചുവിട്ടാല്‍ കള്ള് ഷാപ്പ് ലേലത്തില്‍ സംഘങ്ങളെ പങ്കെടുപ്പിക്കില്ലെന്നും രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications