ജയിക്കാന്‍ ഇന്ത്യയ്ക്ക് 222 റണ്‍സ് വേണം
കൊളംബോ: കൊക്ക കോളാ ത്രിരാഷ്ട്രക്കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കക്കെതിരെ ജയിക്കാന്‍ ഇന്ത്യ 222 റണ്‍സ് നേടണം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 221 റണ്‍സ് ആണെടുത്തത്.
ടോസ് നേടി ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ സനത് ജയസൂര്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിലേ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരെ കടിഞ്ഞാണിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ കളിയില്‍ താരതമ്യേന കുറഞ്ഞ സ്കോറില്‍ ന്യൂസിലാന്റിനെ തളച്ചിട്ടും തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഉണര്‍ന്നു കളിച്ചാലേ നിര്‍ണായകമായ വിജയം അവര്‍ക്ക് നേടാനാവൂ.
ഓപ്പണര്‍ ജയസൂര്യയുടെ വിക്കറ്റ് ആണ് ആദ്യം വീണത്. 34 റണ്‍സെടുത്ത ജയസൂര്യയെ ഹര്‍ബജന്റെ പന്തില്‍ കീപ്പര്‍ സമീര്‍ ദിഗെ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്നുവന്ന അട്ടപ്പട്ടു അഞ്ച് റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. ഗുണവര്‍ധനെയാണ് ശ്രീലങ്കക്ക് വേണ്ടി കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തത്- 63.
അവസാന ഓവറുകളില്‍ സ്കോര്‍ ഉയര്‍ത്താന്‍ അടിച്ചുകളിച്ച ധര്‍മസേനയും (26) പെരേരയും (28) ചേര്‍ന്നാണ് സ്കോര്‍ 200 കടത്തിയത്. ഇരുവരും ചേര്‍ന്നുള്ള 49 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് സഖ്യം ശ്രീലങ്കന്‍ സ്കോറിന് മാന്യത പകരാന്‍ സഹായിച്ചു.
ഹര്‍ബജന്‍സിംഗ് തന്നെയാണ് ഇത്തവണയും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിടയില്‍ തിളങ്ങിയത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹര്‍ബജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. സഹീര്‍ഖാനും മൊഹന്തിയും സോധിയും ഓരോ വിക്കറ്റുമെടുത്തു.












Click it and Unblock the Notifications