ശ്രീലങ്കയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ സുരക്ഷിതര്‍
ദില്ലി: ശ്രീലങ്കയിലെ വിമാനത്താവളത്തില്‍ എല്‍ടിടിഇ തീവ്രവാദികള്‍ ആക്രമണം നടത്തിയെങ്കിലും കൊളംബോയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജരുമായി ബിസിസിഐ ബന്ധപ്പെട്ടിട്ടുണ്ട്. കളിക്കാര്‍ക്ക് അവിടെ കാര്യമായ ബുദ്ധിമുട്ടൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത് - ബിസിസിഐ എക്സിക്യൂട്ടീവ് സെക്രട്ടറി ശരത് ദിവാകര്‍ പറഞ്ഞു.
ഇന്ത്യ, ശ്രീലങ്ക, ന്യൂസിലാണ്ട് എന്നീ ടീമുകളടങ്ങിയ ത്രിരാഷ്ട്ര കപ്പ് ക്രിക്കറ്റ് മത്സരത്തിനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തിയത്. ഏകദിന ടൂര്‍ണമെന്റിന് ശേഷം ശ്രീലങ്കയുമായി മൂന്നു ടെസ്റു മത്സരങ്ങളും ഇന്ത്യ കളിക്കും.
ജൂലായ് 24 ചൊവാഴ്ച പുലര്‍ച്ചെയാണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിനടുത്ത് പുലികള്‍ ആക്രമണം നടത്തിയത്. ഏഴു മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ ഇതുവരെ 12 പേര് മരിച്ചിട്ടുണ്ട്.