ശ്രീലങ്ക ഫൈനലില്‍
കൊളംബോ: കൊക്ക കോളാ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയത്തോടെ ശ്രീലങ്ക ഫൈനലില്‍ കടന്നു. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്.
ശ്രീലങ്കയുടെ ജയത്തോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും മിഴിവായി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഇനി നാല് മത്സരങ്ങളാണ്.
എട്ട് വിക്കറ്റിന് 236 റണ്‍സെടുത്ത ന്യൂസിലാന്റിനെതിരെ 38.3 ഓവറില്‍ ശ്രീലങ്ക ലക്ഷ്യം നേടി. അവസാന ഓവറുകളില്‍ അടിച്ചുകളിച്ച ആര്‍നോള്‍ഡും (91) പെരേരയു (56) മാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആര്‍നോള്‍ഡ് ആണ് മാന്‍ ഒഫ് ദ മാച്ച്. അട്ടപ്പട്ടു (66)വും മികച്ച പ്രകടനം കാഴ്ച വെച്ചു.
ആദ്യം ബാറ്റ് ചെയ്യുന്നവര്‍ ജയിച്ചുവരുന്ന പിച്ചില്‍ ടോസ് നേടിയ ന്യൂസിലാന്റ് ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിങ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 237 റണ്‍സ് നേടിയ ന്യൂസിലാന്റിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ന്യൂസിലാന്റിന്റെ പ്രതീക്ഷയെ ആര്‍നോള്‍ഡും പെരേരയും ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications