Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാംഗുലിയെ സസ്പെന്‍ഡ് ചെയ്തു

കൊളംബോ: അമ്പയറുടെ തീരുമാനത്തില്‍ നീരസം പ്രകടിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ഒരു കളിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതു കാരണം ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ജൂലായ് 28 ശനിയാഴ്ച ശ്രീലങ്കക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഗാംഗുലിക്ക് കളിക്കാനാകില്ല.

ജൂലായ് 26 വ്യാഴാഴ്ച ന്യൂസിലാണ്ടിനെതിരെ നടന്ന കളിയിലാണ് തനിക്കെതിരെ വിധിച്ച എല്‍ബിഡബ്ല്യുവില്‍ ഗാംഗുലി പ്രതിഷേധിച്ചത്. അഞ്ച് റണ്‍സെടുത്ത ഗാംഗുലി മില്‍സിന്റെ പന്തിലാണ് വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. അമ്പയറുടെ നേരെ ബാറ്റ് ഉയര്‍ത്തിക്കൊണ്ടാണ് ഗാംഗുലി തന്റെ പ്രതിഷേധം അറിയിച്ചത്.

ഗാംഗുലിക്ക് കിട്ടുന്ന രണ്ടാമത്തെ സസ്പന്‍ഷനാണ് ഇത്. കഴിഞ്ഞ വര്‍ഷം സിംബാബ്വെക്കെതിരെ നടന്ന ഏകദിന മത്സരത്തില്‍ കൂടുതലായി അപ്പീല്‍ ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാത്ത ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ നഷ്ടം കനത്ത പ്രഹരമായി. ആദ്യത്തെ മൂന്നു കളികളിലും തോറ്റ ഇന്ത്യക്ക് അടുത്ത മൂന്നു മത്സരങ്ങളും ജയിച്ചാലും മികച്ച റണ്‍റേറ്റുണ്ടെങ്കില്‍ മാത്രമേ ഫൈനലിലെത്തുകയുള്ളൂ. ഗാംഗുലിയുടെ അഭാവത്തില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ രാഹുല്‍ ദ്രാവിഡായിരിക്കും ഇന്ത്യയെ നയിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+