Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്ക 183ന് പുറത്ത്

കൊളംബോ: നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ 183 റണ്‍സിന് പുറത്താക്കി ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരിച്ചുവരവിനൊരുങ്ങുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം 46.5 ഓവറിലാണ് ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

ആദ്യ മൂന്നു ബാറ്റ്സ്മാന്മാരായ സനത് ജയസൂര്യ (57), രമേഷ് കലുവിതരണ (46), മാര്‍വന്‍ അട്ടപ്പട്ടു (34) എന്നിവര്‍ മാത്രമേ ലങ്കന്‍നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നുള്ളൂ. ഇന്ത്യക്കു വേണ്ടി സഹീര്‍ ഖാനും ആശിഷ് നെഹ്റയും ഹര്‍ഭജന്‍ സിംഹും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. യുവ്രാജ് സിംഹ്, വീരേന്ദ്ര ഷെവാഗ്, ഹേമാംഗ് ബദാനി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ കുമാര സംഘക്കാര റണ്ണൗട്ടായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്കു വേണ്ടി ജയസൂര്യയും കലുവിതരണയും ചേര്‍ന്ന് 103 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹര്‍ഭജനാണ് ഇന്ത്യക്ക് വേണ്ടി നിര്‍ണായക വിക്കറ്റ് നേടിയത്. അര്‍ദ്ധസെഞ്ച്വറി നേടി അപാര ഫോമിലായിരുന്ന ജയസൂര്യ ഖുറൈശ്യയുടെ കൈയില്‍ വിശ്രമിച്ചു.

തുടര്‍ന്ന് ശ്രീലങ്കയുടെ തകര്‍ച്ച തുടങ്ങുകയായിരുന്നു. കലുവിതരണയും ജയവര്‍ദ്ധനെയും അട്ടപ്പട്ടവും 160ലെത്തുമ്പോഴേക്ക് കൂടാരം കയറി. പിന്നീട് സഹീര്‍ഖാനും ആശിഷ് നെഹ്റയും മികച്ച ലൈനിലും ലങ്്തിലും പന്തെറിഞ്ഞതോടെ ലങ്കന്‍ വാലറ്റക്കാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.

ഇന്ത്യന്‍ ബൗളിംഗ് നിര ബാറ്റ്സ്മാന്മാര്‍ക്ക് ഒരിക്കല്‍ക്കൂടി മികച്ച അവസരമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു മത്സരത്തിലേതു പോലെ ബാറ്റ്സ്മാന്മാര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടാല്‍ ഇന്ത്യയുടെ ത്രിരാഷ്ട്രകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കും. മൂന്നു മത്സരങ്ങളും തോറ്റ് പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യ ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+