Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ ടെസ്റില്‍ കളിച്ചേക്കും

വധോദര: ശ്രീലങ്കയ്ക്കെതിരെ ആഗസ്ത് 14 മുതല്‍ തുടങ്ങാനിരിക്കുന്ന ടെസ്റ് പരമ്പരയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചേക്കും. ബിസിസിഐ സെക്രട്ടറി ജെ.വൈ. ലെലെ ജൂലായ് 29 ഞായറാഴ്ച പറഞ്ഞതാണ് ഇക്കാര്യം.

സച്ചിന്റെ വലതുപാദത്തില്‍ ഉള്ള പരിക്ക് ഭേദപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ടെസ്റ് പരമ്പരയ്ക്ക് മുമ്പുതന്നെ കളിക്കാനുള്ള ആരോഗ്യംവീണ്ടെടുത്തതായി സച്ചിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി ജൂലായ് നാലിന് വെസ്റിന്‍ഡീസിനെതിരെ ബാറ്റു ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചിന് പരിക്കേറ്റത്.

ഈ പരിക്ക് സാരമുള്ളതല്ലെന്നും സച്ചിന്‍ നടന്നുതുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ വേഗത്തിലോടാന്‍ ഇനിയും സമയമെടുക്കുമെന്നും ലെലെ പറഞ്ഞു. ആഗസ്ത് 10 വെള്ളിയാഴ്ച നടക്കുന്ന എല്ല് പരിശോധനയില്‍ സച്ചിന്റെ പ്രശ്നം പൂര്‍ണ്ണമായി സുഖപ്പെടുമെന്ന് കരുതുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+