മഴ കാരണം ശ്രീലങ്ക-ന്യൂസിലാണ്ട് മത്സരം വൈകി
കൊളംബോ: തലേന്ന് പെയ്ത മഴ കാരണം ത്രിരാഷ്ട്ര കപ്പ് ടൂര്‍ണെന്റില്‍ ജൂലായ് 31 ചൊവാഴ്ച നടക്കേണ്ട ശ്രീലങ്കയും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരം വൈകി.
മൂന്നു വിജയങ്ങളുള്ള ശ്രീലങ്കയ്ക്ക് ഈ മത്സരം ജയിച്ചാന്‍ ഫൈനലിലേക്ക് യോഗ്യത നേടാം. എന്നാല്‍ നാലു പോയിന്റുള്ള ന്യൂസിലാണ്ടിന് മത്സരം ഏറെ നിര്‍ണായകമാണ്. ഈ മത്സരം ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് ടൂര്‍ണമെന്റിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കും. ശ്രീലങ്കക്കെതിരെയാണ് ബുധനാഴ്ചത്തെ മത്സരം. ഒരു വിജയത്തിലൂടെ നേടിയ രണ്ട് പോയിന്റ് മാത്രമുള്ള ഇന്ത്യ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്.












Click it and Unblock the Notifications