ശ്രീലങ്ക ന്യൂസിലാന്റിനെ തകര്‍ത്തു
കൊളംബോ: കൊക്കകോളാ ത്രിരാഷ്ട്രക്കപ്പ് ടൂര്‍ണമെന്റില്‍ ശ്രീലങ്ക ന്യൂസിലാന്റിനെതിരായ മൂന്നാമത്തെ കളിയും വിജയിച്ചു. ശ്രീലങ്ക 107 റണ്‍സിന് അക്ഷരാര്‍ഥത്തില്‍ ന്യൂസിലാന്റിനെ തകര്‍ക്കുകയായിരുന്നു.
ന്യൂസിലാന്റിന്റെ തോല്‍വി ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ സാധ്യത പകര്‍ന്നിരിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ ജയിച്ച ന്യൂസിലാന്റിനെയും ഫൈനലില്‍ കടന്ന ശ്രീലങ്കയെയും ഇനിയുള്ള മത്സരങ്ങളില്‍ തോല്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താനാവും.
ടോസ് നേടിയ ന്യൂസിലാന്റ് ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗ് ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മോശപ്പെട്ട കാലാവസ്ഥ കാരണം 36 ഓവര്‍ ആയി വെട്ടിക്കുറച്ച കളിയില്‍ ഫ്ലെമിംഗിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് അടിവരയിട്ടു പറയും വിധമായിരുന്നു ശ്രീലങ്കയുടെ ബാറ്റിംഗ്. 36 ഓവറില്‍ ആറ് വിക്കറ്റിന് 221 റണ്‍സ് നേടിയ ശ്രീലങ്കയ്ക്കെതിരെ 115 റണ്‍സ് നേടനേ ന്യൂസിലാന്റിന് കഴിഞ്ഞുള്ളൂ.
ചാമിന്ദവാസിന്റെ തീപ്പറക്കുന്ന ബൗളിംഗ് ആണ് ന്യൂസിലാന്റിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. 18 റണ്‍സിനുള്ളില്‍ അഞ്ച് വിക്കറ്റുകള്‍ വീണപ്പോള്‍ അതില്‍ മൂന്നും വീഴ്ത്തിയത് വാസായിരുന്നു. വാസ് തന്നെയാണ് മാന്‍ഒഫ് ദി മാച്ച്.
അഞ്ചിന് 18 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലാന്റിന് പിന്നീട് കാര്യമായൊന്നും ചെയ്യാനായില്ല. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്റ് 115 റണ്‍സ് നേടിയത്.
തുടക്കത്തിലേ ആക്രമിച്ചു കളിച്ച ശ്രീലങ്കയുടെ ലക്ഷ്യം മികച്ച ടോട്ടലായിരുന്നു. 46 പന്തില്‍ 58 റണ്‍സെടുത്ത ജയവര്‍ധനെയാണ് ശ്രീലങ്കയെ അവസാന ഓവറുകളില്‍ മികച്ച സ്കോറിലെത്താന്‍ സഹായിച്ചത്. ഗുണവര്‍ധനെയും (38) അട്ടപ്പട്ടുവും (34) ശ്രീലങ്കക്കു വേണ്ടി നന്നായി ബാറ്റ് വീശുകയും ചെയ്തു.












Click it and Unblock the Notifications