കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവെപ്പ്: മാര്‍ക്ക് വോ കുറ്റവിമുക്തന്‍

  • By Staff
Google Oneindia Malayalam News

മെല്‍ബണ്‍: ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് വോയെ വാതുവെപ്പ് ആരോപണത്തില്‍ നിന്ന് കുറ്റവിമുക്തനാക്കി. ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക അന്വേഷണോദ്യോഗസ്ഥന ഗ്രെഗ് മെലിക്ക് അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യന്‍ വാതുവെപ്പുകാരന്‍ മുകേഷ് ഗുപ്തയില്‍ നിന്ന് മാര്‍ക്ക് വോ കോഴ വാങ്ങിയെന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് മെലിക്ക് വ്യക്തമാക്കി. ആസ്ത്രേലിയയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പിച്ച്, ടീം, തന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ താന്‍ മാര്‍ക്ക് വോയ്ക്ക് 20,000 അമേരിക്കന്‍ ഡോളര്‍ കോഴ നല്കിയിരുന്നുവെന്നാണ് മുകേഷ് ഗുപ്ത ആരോപിച്ചിരുന്നത്.

എന്നാല്‍ തന്റെ അന്വേഷണത്തില്‍ മാര്‍ക്ക് വോയ്ക്തെതിരെ ചെറിയൊരു തെളിവ് പോലും ലഭിച്ചില്ലെന്ന് മെലിക്ക് പറഞ്ഞു. അന്വേഷണത്തിനിടയില്‍ മെലിക്കിനു മുന്നില്‍ തെളിവു നല്‍കാന്‍ മുകേഷ് ഗുപ്ത തയ്യാറായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X