ഒന്നാം ടെസ്റ്: മഴ മൂലം കളി നിര്‍ത്തിവച്ചു
ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റിന്റെ ആദ്യദിവസത്തെ കളി മഴ മൂലം നിര്‍ത്തിവച്ചു. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
മഴമൂലം മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒരു റണ്ണെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ സദഗോപന്‍ രമേശും ശിവ് സുന്ദര്‍ ദാസുമാണ് ക്രീസില്‍.
വര്‍ഷങ്ങള്‍ക്കു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാതെ ഒരു ടെസ്റിനിറങ്ങിയ ഇന്ത്യന്‍ ടീമില്‍ യുവതാരം മുഹമ്മദ് കൈഫാണ് പകരം കളിക്കുന്നത്. രണ്ടാമത്തെ ടെസ്റ് കളിക്കുന്ന ഹേമാംഗ് ബദാനിയും ടീമിലുണ്ട്. ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, സഹീര്‍ ഖാന്‍ എന്നീ പേസ് ബൗളര്‍മാരും ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹും ഇന്ത്യയുടെ ആക്രമണം നയിക്കും.












Click it and Unblock the Notifications