ശ്രീലങ്കയ്ക്ക് 175 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്
ഗാലെ: ഇന്ത്യക്കെതിരായ ആദ്യക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 175 റണ്‍സിന്റെ ലീഡ് നേടി. മൂന്നാം ദിവസമായ ആഗസ്ത് 17 വ്യാഴാഴ്ച ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 362 റണ്‍സിനവസാനിച്ചു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ എടുത്തത് 187 റണ്‍സായിരുന്നു.
മൂന്നു വിക്കറ്റിന് 264 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയുടെ ശേഷിച്ച വിക്കറ്റുകള്‍ വെറും 98 റണ്‍സിനുള്ളില്‍ വീഴ്ത്തി ബൗളര്‍മാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് വീണ്ടും തിരിച്ചുകൊണ്ടുവരികയായിരുന്നു. പേസ് ബൗളര്‍മാരായ ജവഗല്‍ ശ്രീനാഥും (അഞ്ച് വിക്കറ്റ്) സഹീര്‍ ഖാനുമാണ് (മൂന്നു വിക്കറ്റ്) ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ ഹര്‍ഭജന്‍ സിംഹും വെങ്കിടേഷ് പ്രസാദും പങ്കിട്ടു.
എന്നാല്‍ അവസാനനിമിഷംവരെ പിടിച്ചു നിന്ന കുമാര സംഘക്കാര പുറത്താകാതെ 105 റണ്‍സ് നേടി ശ്രീലങ്കന്‍ ബാറ്റിംഗിന്റെ കരുത്ത് തെളിയിച്ചു. സംഘക്കാരയുടെ ആദ്യ ടെസ്റ് സെഞ്ച്വറിയാണിത്.












Click it and Unblock the Notifications