Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തോല്‍വിയിലേക്ക്

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വിയിലേക്ക്. രണ്ട് വിക്കറ്റുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 43 റണ്‍സ് വേണം.

175 റണ്‍സിന്റെ ലീഡോടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഒന്നൊന്നായി പരാജയപ്പെടുകയായിരുന്നു. പുറത്താവാതെ നില്‍ക്കുന്ന രാഹുല്‍ ദ്രാവിഡിന് (37) മാത്രമാണ് കുറച്ചെങ്കിലും ശ്രീലങ്കന്‍ ബൗളര്‍മാരെ പ്രതിരോധിക്കാനായത്.

മുത്തയ്യാ മുരളീധരനാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. മുരളീധരന്റെ സ്പിന്‍മാന്ത്രികതയ്ക്ക് മുന്നില്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വിലപ്പെട്ട നാല് വിക്കറ്റാണ് മുരളീധരന്‍ വീഴ്ത്തിയത്.

രണ്ടക്കം പോലും തികയ്ക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്നതാണ് രണ്ടാം ഇന്നിംഗ്സിലും കണ്ടത്. രമേഷ് (രണ്ട്), കെയിഫ് (14), ഗാംഗുലി (നാല്), ബദാനി (അഞ്ച്), സമീര്‍ ദിഗെ (മൂന്ന്), ഹര്‍ബജന്‍ (12), സഹീര്‍ഖാന്‍ (മൂന്ന്) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സ്കോര്‍. മറ്റ് ബാറ്റ്സ്മാന്മാരില്‍ നിന്നും വ്യത്യസ്തമായി ഒന്നാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ ശിവസുന്ദര്‍ദാസ് 23 റണ്‍സെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+