അര്‍ജുന അവാര്‍ഡ് വേണ്ട: മില്‍ഖാസിംഹ്
ദില്ലി: കഴിഞ്ഞ നാല് ദശകങ്ങളായി തനിക്ക് ലഭിക്കാത്ത അര്‍ജുന അവാര്‍ഡ് ഇപ്പോള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് ഒളിമ്പ്യന്‍ മില്‍ഖാസിംഹ് കേന്ദ്രസ്പോര്‍ട്മന്ത്രി ഉമാഭാരതിയെ അറിയിച്ചു.
അര്‍ജുന അവാര്‍ഡ് താന്‍ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അത് താന്‍ കായികലോകത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ കുറച്ചുകാണിക്കലാവുമെന്ന് മില്‍ഖാസിംഹ് ഉമാഭാരതിക്കയച്ച കത്തില്‍ വ്യക്തമാക്കി.
ഒളിമ്പിക്സിലും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും മറ്റ് ലോക ചാമ്പ്യന്‍ഷിപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ദേശീയതലത്തിലെ പ്രകടനമല്ല അവാര്‍ഡ് നല്‍കുന്നതിന്റെ മാനദണ്ഡം. -മില്‍ഖാസിംഹ് ചൂണ്ടിക്കാട്ടി.
ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നൂറുകണക്കിന് കായികതാരങ്ങള്‍ക്ക്, പ്രത്യേകിച്ചും ഹോക്കിതാരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടതാണെന്നും മില്‍ഖാ കത്തില്‍ പറഞ്ഞു.
അതേ സമയം അവാര്‍ഡ് സ്വീകരിക്കണമെന്ന് ഉമാഭാരതി ടെലഫോണ്‍ സംഭാഷണത്തിനിടയില്‍ മില്‍ഖാസിംഹിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരുകള്‍ ചെയ്ത തെറ്റ് തിരുത്താനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉമാഭാരതി വ്യക്തമാക്കി.
ദേശീയതലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പലര്‍ക്കും അര്‍ജുന അവാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതിനെതിരെ അന്തര്‍ദേശീയതലത്തില്‍ മികവ് പ്രകടിപ്പിച്ചിട്ടും അവാര്‍ഡ് ലഭിക്കാത്ത കായികതാരങ്ങള്‍ മുമ്പും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications