ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം
ഗാലെ: ഇന്ത്യക്കെതിരായ ആദ്യക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്കയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്നു ടെസ്റുകളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നിലെത്തി.
നാലാം ദിവസമായ ആഗസ്ത് 17 വെള്ളിയാഴ്ച രാവിലെ എട്ട് വിക്കറ്റിന് 130 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച രാഹുല്‍ ദ്രാവിഡും വെങ്കിടേഷ് പ്രസാദും ചേര്‍ന്ന് ഇന്ത്യയെ 180ലെത്തിച്ചു. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ജയിക്കാനാവശ്യമായ ആറ് റണ്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ടാമത്തെ ഓവറില്‍ത്തന്നെ നേടുകയായിരുന്നു.
അപകടകാരിയായ മുത്തയ്യ മുരളീധരനെതിരെ കളിക്കേണ്ടതെങ്ങിനെ എന്ന് മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ദ്രാവിഡും പ്രസാദും ചെയ്തത്. ഇന്നിംഗ്സ് പരാജയത്തിന്റെ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചതും ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യിപ്പിച്ചതും ഈ കൂട്ടുകെട്ടിന് അഭിമാനിക്കാവുന്ന നേട്ടമാണ്.
20 റണ്‍സെടുത്ത പ്രസാദ് അവസാനം മുത്തയ്യ മുരളീധരന്റെ പന്തില്‍ത്തന്നെ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 61 റണ്‍സുമായി രാഹുല്‍ദ്രാവിഡ് പുറത്താകാതെ നിന്നു. അവസാന ബാറ്റ്സ്മാനായ ജവഗല്‍ ശ്രീനാഥ് ബാറ്റ് ചെയ്തില്ല.












Click it and Unblock the Notifications