അത്തം ആഘോഷം: കേന്ദ്രമന്ത്രിയെത്തും
കൊച്ചി: തൃപ്പൂണിത്തുറയിലെ അത്തച്ചമയം ആഘോഷങ്ങള്‍ കേന്ദ്ര ടൂറിസം മന്ത്രി ആനന്ദ് കുമാര്‍ ആഗസ്ത് 22 ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീണ്ടു നില്ക്കുന്നതാണ് ഈ ആഘോഷം.
കേരളത്തിലെ തന്നെ ഓണാഘോഷങ്ങളുടെ തുടക്കമായാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷങ്ങളെ കണക്കാക്കുന്നത്. അത്തച്ചമയ ആഘോഷങ്ങളെ അടുത്ത വര്‍ഷത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കെ.വി. തോമസ് പറഞ്ഞു.
സാംസ്കാരിക പരിപാടികളും ഘോഷയാത്രയും ഉള്‍പ്പെടുന്ന അത്തച്ചമയ ആഘോഷങ്ങള്‍ക്ക് എട്ട് ലക്ഷമാണ് നീക്കിവച്ചിരിക്കുന്നത്. സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അത്തം പതാക ഉയര്‍ത്തും. തൃപ്പൂണിത്തുറയിലെ ഹില്‍ മ്യൂസിയത്തില്‍ ആഗസ്ത് 22 ന് കേന്ദ്രമന്ത്രി ഒരു ആഭരണ ഗ്യാലറി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സംരക്ഷിത സ്മാരകങ്ങളെ കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന ടൂറിസം മന്ത്രി കെ.വി. തോമസ് നിര്‍വഹിക്കും. കേരളത്തിലെ ചുമര്‍ചിത്രങ്ങളടങ്ങിയ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്റര്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications