സച്ചിന്‍ ചികിത്സയ്ക്കായി ദക്ഷിണാഫ്രിക്കയിലേക്ക്
മുംബൈ: പരിക്കേറ്റ കാലിന് വിദഗ്ധ ചികിത്സയ്ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ഓര്‍ത്തോപീഡിക് സര്‍ജന്‍ മാര്‍ക്ക് ഫെര്‍ഗസണ്‍ ആണ് സച്ചിന് ചികിത്സ നല്കുന്നത്.
ആഗസ്ത് 22നോ 23നോ സച്ചില്‍ മുംബൈയില്‍ നിന്നും ജോഹന്നാസ്ബര്‍ഗിലേക്ക് തിരിക്കും. മുറിവേറ്റ വലതുകാല്‍ വിരലിന് ക്ഷതമേല്‍ക്കാത്ത വിധത്തിലുള്ള ഒരു ചെരിപ്പ് ഉണ്ടാക്കി അണിയാനും ഉദ്ദേശ്യമുണ്ട്.
സിംബാവ്വെയില്‍ നടന്ന ത്രിരാഷ്ടകപ്പില്‍ വെസ്റ് ഇന്‍ഡീസിനെതിരായ കളിയ്ക്കിടെയാണ് സച്ചിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കൊക്ക കോള കപ്പില്‍ നിന്നും ശ്രീലങ്കയ്ക്കെതിരായ ടെസ്റ് പരമ്പരയില്‍ നിന്നും സച്ചിന് ഒഴിഞ്ഞുനില്‍ക്കേണ്ടിവന്നു.
ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നെ സച്ചിന്‍ സുഖപ്പെടുമെന്നാണ് കരുതുന്നതെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജയന്ത് ലെല പറഞ്ഞു. സച്ചിന്റെ ചികിത്സയുടെ ചെലവ് ബോര്‍ഡ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications