അര്‍ജുന അവാര്‍ഡ്: പ്രധാനമന്ത്രി ഇടപെട്ടില്ല
ദില്ലി: അര്‍ജുന അവാര്‍ഡ് നല്‍കേണ്ട വ്യക്തികളെ തിരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി പറഞ്ഞു.
തീര്‍ത്തും രാഷ്ര്ട്രീയപ്രേരിതമായ ആരോപണമാണിതെന്ന് കോണ്‍ഗ്രസിലെ എസ്.ബ്രാറിന്റെ ചോദ്യത്തിന് മറുപടിയായി ആഗസ്ത് 20 തിങ്കളാഴ്ച ഉമാഭാരതി പറഞ്ഞു. മില്‍ക്കാ സിംഗ് ആരോപിച്ചതുപോലെ യാതൊരു ഇടപെടലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായിട്ടില്ല.
സ്പോര്‍ട്സിനെ പ്രൊഫഷണല്‍വല്‍ക്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഉമാഭാരതി പറഞ്ഞു.












Click it and Unblock the Notifications