ജയസൂര്യ പുറത്ത്; ഇന്ത്യയ്ക്ക് നല്ല തുടക്കം
കാന്‍ഡി: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്ക് നല്ല തുടക്കം. അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ റണ്ണൗട്ടായിട്ടുണ്ട്. മൂന്നു റണ്‍സാണ് ജയസൂര്യയുടെ സംഭാവന.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ടെസ്റ് 10 വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചാലേ മൂന്നു ടെസ്റുകളടങ്ങിയ പരമ്പര രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
പരിക്കേറ്റ ജവഗല്‍ ശ്രീനാഥിനു പകരം ഹര്‍വീന്ദര്‍ സിംഹ് ടീമിലെത്തിയതൊഴിച്ചാല്‍ ആദ്യ ടെസ്റ് കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ശ്രീലങ്കയും ആദ്യടെസ്റിനിറങ്ങിയ ടീമിനെത്തന്നെയാണ് ഇറക്കിയിരിക്കുന്നത്.
ടീം:
ഇന്ത്യ: സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സദഗോപന്‍ രമേശ്, ശിവ് സുന്ദര്‍ദാസ്, മൊഹമ്മദ് കൈയ്ഫ്, ഹേമാംഗ് ബദാനി, സമീര്‍ ദീഗെ, ഹര്‍ഭജന്‍ സിംഹ്, സഹീര്‍ ഖാന്‍, വെങ്കിടേഷ് പ്രസാദ്, ഹര്‍വീന്ദര്‍ സിംഹ്.
ശ്രീലങ്ക: സനത് ജയസൂര്യ, മാര്‍വന്‍ അട്ടപ്പട്ടു, കുമാര്‍ സംഘക്കാര, മഹേല ജയവര്‍ധനെ, റസ്സല്‍ ആര്‍നോള്‍ഡ്, സുരേഷ് പെരേര, ഹഷന്‍ തിലകരത്നെ, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍, രുചിര പെരേര, ധില്‍ഹാര ഫെര്‍ണാണ്ടോ.












Click it and Unblock the Notifications