ശ്രീലങ്ക ഒമ്പതിന് 274
കാന്‍ഡി: രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന് 274 റണ്‍സെടുത്തു. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.
104 റണ്‍സെടുത്ത മഹേല ജയവര്‍ധനെയാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്താന്‍ സഹായിച്ചത്. പുറത്താവാതെ നില്ക്കുന്ന ചാമിന്ദവാസ് (42) വിക്കറ്റുകള്‍ വീഴുന്നതിനിടയിലും സ്കോര്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കാട്ടി.
മൂന്ന് റണ്‍സെടുക്കുമ്പോഴേക്കും അപകടകാരിയായ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ റണ്ണൗട്ടായത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. തുടര്‍ന്ന് സങ്കക്കാരയും മാര്‍വന്‍ അട്ടപ്പട്ടുവും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തെങ്കിലും സ്കോര്‍ 78ല്‍ നില്‍ക്കെ സങ്കക്കാരയെ ഗാംഗുലിയുടെ പന്തില്‍ രമേഷ് പിടിച്ച് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു.
നാല് റണ്‍സ് കൂടി സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും അട്ടപ്പട്ടുവും പുറത്തായി. തുടര്‍ന്ന് തിലകരത്നെ (10), പരേ (18) എന്നിവര്‍ പ്രതിരോധിക്കാനാവാതെ അടിയറവ് പറഞ്ഞപ്പോഴും ജയവര്‍ധനെ ഇന്ത്യന്‍ ബൗളര്‍മാരെ തന്ത്രപരമായി നേരിട്ടു.
പ്രസാദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സമീര്‍ ദിഗെ പിടിച്ചാണ് ജയവര്‍ധനെ പുറത്തായത്. തുടര്‍ന്ന് മുരളീധരന്റെയും (അഞ്ച്) ഫെര്‍ണാണ്ടോ (നാല്)യുടെയും ഊഴമായിരുന്നു.
ഇന്ത്യയ്ക്കു വേണ്ടി സഹീര്ഖാന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസാദും ഗാംഗുലിയും രണ്ട് വിക്കറ്റ് വീതവും ഹര്ബജന് സിംഗ് ഒന്നും വിക്കറ്റെടുത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications