ഇന്ത്യയ്ക്ക് ജയിക്കാന്‍ 264 റണ്‍സ്
കാന്‍ഡി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് 264 റണ്‍സ് വേണം. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ മുത്തയ്യ മുരളീധരന്റെ ഒറ്റയാന് പ്രകടനത്തിന്റെ മികവിലാണ് ശ്രീലങ്ക 263 റണ്‍സിന്റെ ലീഡ് നേടിയത്.
പെരേരയോടൊത്ത് മുരളീധരന് പടുത്തുയര്‍ത്തിയ 67 റണ്‍സിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയെ 221 എന്ന ഭേദപ്പെട്ട ലീഡിലെത്തിച്ചത്. 65 പന്തില്‍ നിന്നും 67 റണ്‍സ് നേടിയ മുരളീധരന് തന്നെയാണ് പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ 61 റണ്‍സും നേടിയത്. ടെസ്റില്‍ ആദ്യ അര്‍ധസെഞ്ച്വറി തികച്ച മുരളി മൂന്ന് സിക്സറുകളും നാല് ഫോറുകളും ഉതിര്‍ത്തു. ശ്രീലങ്കയെ കുറഞ്ഞ സ്കോറിന് രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ അവസാന ഘട്ടത്തില്‍ ബാറ്റിഗ് കൊടുങ്കാറ്റ് കാഴ്ചവെച്ച മുരളി തകര്ത്തക്കുകയായിരുന്നു.
ഒന്നിന് 52 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്കയ്ക്ക് റണ്ണൊന്നും ചേര്‍ക്കുന്നതിന് മുമ്പെ സങ്കക്കാരയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. സഹീര്‍ഖാന്റെ പന്തില്‍ 13 റണ്‍സെടുത്ത സങ്കക്കാരയെ കീപ്പര്‍ സമീര്‍ ദിഗെ പിടിച്ചുപുറത്താക്കി.
45 റണ്‍സെടുത്ത അട്ടപ്പട്ടു കൂടി പുറത്തായതോടെ ശ്രീലങ്ക തകര്‍ച്ചയിലേക്ക് നീങ്ങി. വിക്കറ്റുകള്‍ ഒന്നൊന്നായി വീണപ്പോള്‍ ശ്രീലങ്കയെ കുറഞ്ഞ സ്കോറിന് ഇന്ത്യ ഒതുക്കുമെന്ന പ്രതീക്ഷ വളര്‍ന്നു. 157 റണ്‍സെടുക്കുമ്പോഴേക്കും ഒമ്പതു വിക്കറ്റ് വീണ ശ്രീലങ്കയെ പിന്നീട് മുരളീധരന്റെ ഒറ്റയാന് പ്രകടനമാണ് 200 കടത്തിയത്.
ഇന്ത്യയ്ക്കു വേണ്ടി വെങ്കിടേഷ് പ്രസാദ് അഞ്ചും സഹീര്ഖാന് നാലും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ഹര്ബജനാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications