ഇന്ത്യയ്ക്ക് ജയം 209 റണ്‍സ് അകലെ
കാന്‍ഡി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ഒമ്പത് വിക്കറ്റുകളും രണ്ട് ദിവസവും ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 209 റണ്‍സ് നേടണം.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തു. സദ്ഗോപന്‍ രമേഷും (15) രാഹില്‍ ദ്രാവിഡും (11) ആണ് ക്രീസില്‍. ശിവസുന്ദര്‍ദാസാണ് പുറത്തായത്. 19 റണ്‍സെടുത്ത ദാസിനെ മുരളീധരന്‍ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു.
നേരത്തെ ശ്രീലങ്കയുടെ രണ്ടാമിന്നിംഗ്സ് 221 റണ്‍സിന് അവസാനിച്ചു. ഒന്നാമിന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 42 റണ്‍സിന്റെ ലീഡുണ്ടായിരുന്നു.












Click it and Unblock the Notifications