കേര്‍ട്ടണ്‍, ഹിംഗിസ് മുന്നോട്ട്
ന്യൂയോര്‍ക്ക്: പുരുഷ-വനിതാവിഭാഗങ്ങളില്‍ ഒന്നാം സീഡുകളായ ഗസ്റാവോ കേര്‍ട്ടണ്‍, മാര്‍ട്ടിന ഹിംഗിസ് എന്നിവര്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മുന്നേറ്റം തുടരുന്നു. ഡെന്മാര്‍ക്കിന്റെ ക്രിസ്റ്യന്‍ പ്ലെസ്സിനെ 6-3, 6-4, 6-4 എന്ന സ്കോറിന് തോല്പിച്ച് കേര്‍ട്ടണ്‍ മൂന്നാം റൗണ്ടില്‍ കടന്നു.
എന്നാല്‍ ഹിംഗിസിന്റെ ജയം ഇത്ര അനായാസമായിരുന്നില്ല. ക്രൊയേഷ്യയുടെ ഇവാ മയോളിയെ തോല്പിച്ച് പ്രീ-ക്വാര്‍ട്ടറിലെത്താന്‍ ഹിംഗിസിന് മൂന്ന് സെറ്റ് കളിക്കേണ്ടി വന്നു എന്നു മാത്രമല്ല ഒന്നാം സെറ്റ് നഷ്ടപ്പെടുകയും മൂന്നാം സെറ്റില്‍ ടൈബ്രേക്കര്‍ വരെ നീളുകയും ചെയ്തു. സ്കോര്‍: 4-6, 6-4, 7-6.
27ാം സീഡ് എഞ്ജലസ് മോണ്ടോളിയോയെ 6-3, 6-2 എന്ന സ്കോറിന് തോല്പിച്ച് മൂന്നാം സീഡ് അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും പ്രീക്വാര്‍ട്ടറിലെത്തി. ഏഴാം സീഡ് മോണിക്കാ സെലസ്, 10ാം സിഡ് സെറീന വില്യംസ്, 14ാം സീഡ് ജെലേന ഡോക്കിച്ച് പ്രീക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തി.
പുരുഷവിഭാഗത്തില്‍ നാലാം സീഡ് ലെയ്ട്ടണ്‍ ഹെവിറ്റിന് രണ്ടാം റൗണ്ട് മത്സരം കടുത്തതായിരുന്നു. അമേരിക്കയുടെ ജെയിംസ് ബ്ലാക്കിനെ 6-3, 3-6, 2-6, 6-3, 6-0 എന്ന സ്കോറിനാണ് ഹെവിറ്റ് മറികടന്നത്. 11ാം സീഡ് അലക്സ് കൊറെജ, 15ാം സീഡ് ഗൊരാന്‍ ഇവാനിസെവിച്ച്, 16ാം സീഡ് ടോമി ഹാസ്, 18ാം സീഡ് ആന്‍ഡി റോഡിക്ക് എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.












Click it and Unblock the Notifications