അഗാസി, സാംപ്രാസ്, കപ്രിയാറ്റി പ്രീക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: രണ്ടാം സീഡുകളായ അമേരിക്കയുടെ ആന്ദ്രെ അഗാസിയും ജെന്നിഫര്‍ കപ്രിയാറ്റിയും യുഎസ് ഓപ്പണിന്റെ യഥാക്രമം പുരുഷ-വനിതാ വിഭാഗങ്ങളില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
മൂന്നാം സീഡ് മാരത് സഫിന്‍, ആറാം സീഡ് പാട്രിക് റാഫ്റ്റര്‍, 10ാം സീഡ് പീറ്റ് സാംപ്രാസ്, 13ാം സീഡ് റോജര്‍ ഫെഡറര്‍ എന്നിവരും പുരുഷവിഭാഗം പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. എന്നാല്‍ ഒമ്പതാം സീഡ് ടിം ഹെന്‍മാന്‍ ബെല്‍ജിയത്തിന്റെ സേവിയര്‍ മലീസെയോട് തോറ്റ് പുറത്തായി. 30ാം സീഡ് ഗ്രെഗ് റുസെദ്സ്കിയും മൂന്നാം റൗണ്ടില്‍ പുറത്തായി.
വനിതാ വിഭാഗത്തില്‍ നാലാം സീഡ് വീനസ് വില്യംസ്, അഞ്ചാം സീഡ് കിം ക്ലൈസ്റേഴ്സ്, എട്ടാം സീഡ് അമേലി മോറീസ്മോ, ഒമ്പതാം സീഡ് നതാലിയ തൗസിയത്ത്, 18ാം സീഡ് സാന്‍ഡ്രിന്‍ ടെസ്റുഡ്, 19ാം സീഡ് ബാര്‍ബറ ഷെറ്റ് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ 17ാം സീഡ് ആങ്കെ ഹ്യൂബര്‍, 30ാം സീഡ് ലിസാ റെയ്മണ്ട് എന്നിവര്‍ പുറത്തായി.
2000ത്തിലെ റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications