സെലസും ഗൊരാനും പുറത്ത്; ഹിംഗിസ് ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: ഏഴാം സീഡ് അമേരിക്കയുടെ മോണിക്കാ സെലസ് യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. സപ്തംബര്‍ രണ്ട് ഞായറാഴ്ച വൈകീട്ട് നടന്ന പ്രീക്വാര്‍ട്ടറില്‍ ചെക്കോസ്ലോവാക്യയുടെ ദാജാ ബെദെനോവയാണ് സെലസിനെ തോല്പിച്ചത്. സ്കോര്‍: 7-5, 4-6, 6-3.
അതേ സമയം ഒന്നാം സീഡ് മാര്‍ട്ടിന ഹിംഗിസും മൂന്നാം സീഡ് ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും ക്വാര്‍ട്ടറില്‍ കടന്നു. 14ാം സീഡ് ജെലേന ഡോക്കിച്ചിന് 6-4, 6-0ത്തിന് തകര്‍ത്താണ് ഹിംഗിസ് ക്വാര്‍ട്ടറിലെത്തിയത്. സെലസിനെ അട്ടിമറിച്ച ബെദെനോവയെയാണ് ഹിംഗിസ് ക്വര്‍ട്ടറില്‍ നേരിടുക. റഷ്യക്കാരി എലേന ലിക്കോറ്റ്സേവയെ തോല്പിക്കാന് ഡാവന്പോര്ട്ടിന് മൂന്നു സെറ്റുകള്‍ കളിക്കേണ്ടിവന്നു. സ്കോര്‍: 6-3, 0-6, 6-3.
10ാം സീഡ് അമേരിക്കയുടെ സെറീന വില്യംസാണ് ക്വാര്‍ട്ടറില്‍ ഡാവന്‍പോര്‍ട്ടിന്റെ എതിരാളി. പ്രിക്വാര്‍ട്ടറില്‍ ആറാം സീഡും വിംബിള്‍ഡണ്‍ റണ്ണറപ്പുമായ ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനെയാണ് സെറീന തോല്പിച്ചത്. സ്കോര്‍: 7-5, 6-0.
പുരുഷവിഭാഗത്തില്‍ ഒന്നാം സീഡ് ഗസ്റാവോ കേര്ട്ടണ്, നാലാം സീഡ് ലെയ്ട്ടണ്‍ ഹെവിറ്റ്, 18ാം സീഡ് ആന്‍ഡി റോഡിക്ക് എന്നിവര്‍ പ്രിക്വാര്‍ട്ടറില്‍ കടന്നു.
എന്നാല്‍ 15ാം സീഡും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ ഗൊരാന്‍ ഇവാനിസെവിച്ച് മൂന്നാം റൗണ്ടില്‍ പുറത്തായി. അഞ്ചാം സീഡ് ജുവാന്‍ കാര്‍ലോസ് ഫെരേറോയും 11ാം സീഡ് അലക്സ് കൊറെജയും 17ാം സീഡ് കാര്‍ലോസ് മോയയും പുറത്തായവരില്‍പ്പെടും.
സ്പെയിനിന്റെ ആല്‍ബര്‍ട്ട കോസ്റ 6-4, 7-6, 7-6 എന്ന സ്കോറിനാണ് ഗൊരാനെ പരാജയപ്പെടുത്തിയത്. സ്പെയിന്‍കാരനായ ഫെരേറോയെ നാട്ടുകാരന് ടോമി റോബ്രെഡോയും മോയയെ 12ാം സീഡ് ആര്‍നോഡ് ക്ലമെന്റുമാണ് തോല്പിച്ചത്. കൊറെജയെ ആന്‍ഡി റോഡിക്കാണ് തോല്പിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications