Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ഓപ്പണ്‍: പേസ്-ലിസാ സഖ്യം സെമിയില്‍

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസും അമേരിക്കക്കാരിയായ ലിസാ റെയ്മണ്ടും ചേര്‍ന്നുള്ള സഖ്യം യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മിക്സഡ് ഡബിള്‍സിന്റെ സെമിയില്‍ കടന്നു.

സപ്തംബര്‍ മൂന്ന് തിങ്കളാഴ്ച വൈകീട്ട് നടന്ന ക്വാര്‍ട്ടറില്‍ മാര്‍ക്ക് നൗള്‍സ്- എലേന തകാര്‍തോവ സഖ്യത്തെയാണ് രണ്ടാം സീഡായ പേസ്-ലിസ സഖ്യം തോല്പിച്ചത്. സ്കോര്‍: 6-2, 6-3.

മൂന്നാം സീഡ് അമേരിക്കയുടെ ഡൊണാള്‍ഡ് ജോണ്‍സണ്‍-കിംബര്‍ലി പൊ-മെസര്‍ലി സഖ്യത്തെയാണ് പേസ്-ലിസ സഖ്യം സെമിയില്‍ നേരിടുക. സിംബാബ്വെയുടെ വെയ്ന്‍ ബ്ലാക്ക്-കാരാ ബ്ലാക്ക് സഖ്യത്തെ 6-3, 6-4ന് തോല്പിച്ചാണ് അമേരിക്കന്‍ സഖ്യം സെമിയിലെത്തിയത്.

2000ത്തിലെ റിപ്പോര്‍ട്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+