സച്ചിനും കുംബ്ലെയും തിരിച്ചുവരുന്നു
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് കളിക്കാന്‍ ശാരീരികമായി യോഗ്യരാണെന്ന് കാണിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും അനില്‍കുംബ്ലെയും സപ്തംബര്‍ നാല് ചൊവാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സപ്തംബര്‍ അവസാനത്തോടെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്.
സച്ചിനും കുംബ്ലെയും കളിക്കാന്‍ യോഗ്യരാണെന്ന് തന്നെ അറിയിച്ചതായി ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജയ്വന്ത് ലെലെയാണ് വെളിപ്പെടുത്തിയത്. ഇവര്‍ക്ക് ഉടനെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ വലതുകാലില്‍ ഇപ്പോള്‍ വേദനയൊന്നുമില്ലെന്ന് സച്ചിന്‍ തന്നെ അറിയിച്ചതായും ലെലെ പറഞ്ഞു. സിംബാബ്വേ പര്യടനത്തിനിടയിലാണ് സച്ചിന്റെ വലതുകാലിന്റെ ഉപ്പൂറ്റിയ്ക്ക് പരിക്കേറ്റത്. തന്റെ തോളിലെ പരിക്കെല്ലാം ഭേദമായതായി കുംബ്ലെയും തന്നെ അറിയിച്ചെന്ന് ലെലെ പറഞ്ഞു. ഇവര്‍ക്ക് രണ്ടു പേര്‍ക്കും വൈകാതെ ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications