കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗാസി, സാംപ്രാസ്, വീനസ് ക്വാര്‍ട്ടറില്‍

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കക്കാരായ ആന്ദ്രെ അഗാസി, പീറ്റ് സാംപ്രാസ്, വീനസ് വില്യംസ്, ജെന്നിഫര്‍ കപ്രിയാറ്റി എന്നിവര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

സപ്തംബര്‍ മൂന്ന് വൈകീട്ട് നടന്ന പ്രീക്വാര്‍ട്ടറില്‍ അഗാസി 13ാം സീഡ് റോജര്‍ ഫെഡറെയും (6-1, 6-2, 6-4) സാംപ്രാസ് ആറാം സീഡ് പാട്രിക് റാഫ്റ്ററെയും (6-3, 6-2, 6-7, 6-4) തോല്പിച്ചു. ക്വാര്‍ട്ടറില്‍ ഇവര്‍ തമ്മിലാണ് ഏറ്റുമുട്ടുക.

ഇപ്പോഴത്തെ ചാമ്പ്യനും മൂന്നാം സീഡുമായ റഷ്യയുടെ മരാത് സഫിനും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. 14ാം സീഡ് സ്വീഡന്റെ തോമസ് എന്‍ക്വിസ്റിനെയാണ് സഫിന്‍ തോല്പിച്ചത്. സ്കോര്‍: 6-2, 2-6, 6-4, 7-6.

വനിതാവിഭാഗത്തില്‍ നാലാം സീഡും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ വീനസ് വില്യംസ് 18ാം സീഡ് സാന്‍ഡ്രിന്‍ ടെസ്റുഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-4, 6-0. ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റേഴ്സാണ് ക്വാര്‍ട്ടറില്‍ വീനസിന്റെ എതിരാളി. 11ാം സീഡ് എലേന ഡെമെന്റീവയെ 7-5, 4-6, 6-2 എന്ന സ്കോറിന് തോല്പിച്ചാണ് ക്ലൈസ്റേഴ്സ് ക്വാര്‍ട്ടറില്‍ കടന്നത്.

രണ്ടാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി എട്ടാം സീഡ് ഫ്രാന്‍സിന്റെ അമേലി മോറീസ്മോയെയാണ് ക്വാര്‍ട്ടറില്‍ നേരിടുക. പ്രീക്വാര്‍ട്ടറില്‍ കപ്രിയാറ്റി 19ാം സീഡ് ബാര്‍ബറ ഷെറ്റിനെയും (6-3, 6-3) മോറീസ്മോ ഒമ്പതാം സീഡ് നതാലിയ തൗസിയത്തിനെയും (6-0, 6-7, 6-3) തോല്പിച്ചു.

ഒന്നാം സീഡ് മാര്‍ട്ടിന ഹിംഗിസ് ദെജാ ബെദാനോവയെയും മൂന്നാം സീഡ് ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് 10ാം സീഡ് സെറീന വില്യംസിനെയും മറ്റു ക്വാര്‍ട്ടറുകളില്‍ നേരിടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X