കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിക്കില്‍ നിന്ന് മോചിതനെന്ന് സച്ചിന്‍

  • By Staff
Google Oneindia Malayalam News

മുംബൈ: താന്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനായിക്കഴിഞ്ഞുവെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തനിക്ക് ലഭിച്ച ചികിത്സാവിധികള്‍ തന്നെ ഏറെ സഹായിച്ചുവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സിയോട് സച്ചിന്‍ പറഞ്ഞു.

പരിക്കേറ്റ വലതുകാലിലെ തള്ളവിരലിന് കൂടുതല്‍ കേടുപറ്റാതിരിക്കാന്‍ പ്രത്യേക സാമഗ്രികള്‍ തനിക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. അതുപയോഗിച്ചതിനു ശേഷം കാലിന്റെ വേദന മാറുകയും ചെയ്തു.

കുറച്ചുകാലം പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നത് തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതൊരു പ്രശ്നമാകില്ല.

കഴിഞ്ഞ ജൂലായ് നാലിന് സിംബാബ്വെയില്‍ നടന്ന ത്രിരാഷ്ട്ര കപ്പ് ഫൈനലില്‍ വെസ്റിന്‍ഡീസിനെതിരായ മത്സരത്തിലാണ് സച്ചിന് പരിക്കേറ്റത്. തുടര്‍ന്ന് ഇന്ത്യയുടെ ശ്രീലങ്കാ പര്യടനത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ വിദഗ്ധ ഡോക്ടര്‍ മാര്‍ക്ക് ഫെര്‍ഗൂസനെ കണ്ടാണ് സച്ചിന്‍ ചികിത്സ തേടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X