ഹിംഗിസ്-സെറീന സെമി; കേര്‍ട്ടണ്‍ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം സെമിഫൈനലില്‍ ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസും 10ാം സീഡ് സെറീന വില്യംസും ഏറ്റുമുട്ടും.
സപ്തംബര്‍ നാല് ചൊവാഴ്ച വൈകീട്ട് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹിംഗിസ് സീഡ് ചെയ്യപ്പെടാത്ത ചെക്കോസ്ലാവ്യക്കാരി ദെജ ബദാനോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് സെമിയിലെത്തിയത്. സ്കോര്‍: 6-2, 6-0. പ്രീക്വാര്‍ട്ടറില്‍ മോണിക്ക സെലസിനെ അട്ടിമറിച്ച ബദാനോവയ്ക്ക് ഹിംഗിസിനെതിരെ ആ പ്രകടനം പുറത്തെടുക്കാനായില്ല.
മറ്റൊരു ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടിനെ തോല്പിച്ചാണ് സെറീന സെമിപ്രവേശം. വാശിയേറിയ പോരാട്ടം മൂന്നു സെറ്റ് നീണ്ടു നിന്നു. സ്കോര്‍: 6-3, 6-7, 7-5.
പുരുഷവിഭാഗത്തില്‍ ഒന്നാം സീഡ് ബ്രസീലിന്റെ ഗസ്റാവോ കേര്‍ട്ടണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്പെയിനിന്റെ ആല്‍ബര്‍ട്ട് കോസ്റയെ 6-4, 6-4, 7-6 എന്ന സ്കോറിനാണ് കേര്‍ട്ടണ്‍ അടിയറവ് പറയിച്ചത്. 12ാം സീഡ് ആര്‍നോഡ് ക്ലമെന്റിനെ 6-3, 6-4, 6-3 എന്ന സ്കോറിന് തോല്പിച്ച് ഏഴാം സീഡ് യെവ്ജനി കാഫല്‍നിക്കഫും ക്വാര്‍ട്ടറില്‍ കടന്നു. കേര്‍ട്ടണാണ് ക്വാര്‍ട്ടറില്‍ കാഫെല്‍നിക്കഫിന്റെ എതിരാളി.
മറ്റൊരു മത്സരത്തില്‍ 18ാം സീഡ് അമേരിക്കയുടെ 19കാരന്‍ ആന്‍ഡി റോഡിക്ക് സ്പെയിനിന്റെ ടോമി റോബ്രെഡോയെ 6-2, 6-2, 6-4 എന്ന സ്കോറിന് തോല്പിച്ച് ക്വാര്‍ട്ടറിലെത്തി. റോഡിക്കിന്റെ ആദ്യ ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനലാണിത്.












Click it and Unblock the Notifications