Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസിബാലന്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: ചടയമംഗലത്തെ ആദിവാസി ഹോസ്റലില്‍വച്ച് 14 വയസ്സുള്ള ആണ്‍കുട്ടി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ സിബിഐയുടെ സഹായം തേടും. സപ്തംബര്‍ ആറ് വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ.കെ. ആന്റണിയും ആദിവാസി നേതാക്കളും നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

14കാരനായ രാജേഷ് നാലു മാസം മുമ്പാണ് മരിച്ചത്. ലൈംഗിക പീഡനമാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് ആരോപണം ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് രാജേഷ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിട്ടുണ്ട്.

ആദിവാസികള്‍ക്കെതിരെ നടക്കുന്ന ചൂഷണം, കൊല, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്താന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+