ലിസാ-പേസ് സഖ്യം ഫൈനലില്‍
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസും അമേരിക്കയുടെ ലിസാ റെയ്മണ്ടും ചേര്‍ന്നുളള സഖ്യം യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മിക്സഡ് ഡബിള്‍സിന്റെ ഫൈനലില്‍ കടന്നു.
സപ്തംബര്‍ അഞ്ച് ബുധനാഴ്ച വൈകീട്ട് നടന്ന സെമിഫൈനലില്‍ അമേരിക്കയുടെ ഡൊണാള്‍ഡ് ജോണ്‍സണ്‍-കിംബര്‍ലി പോ-മെസര്‍ലി സഖ്യത്തെയാണ് രണ്ടാം സീഡായ ലിസാ-പേസ് സഖ്യം തകര്‍ത്തുവിട്ടത്. സ്കോര്‍: 7-6, 6-4.
ഒന്നാം സീഡ് അമേരിക്കയുടെ ടോഡ് വുഡ്ബ്രിഡ്ജ്-റെനി സ്റെബ്സ് സഖ്യമാണ് ഫൈനലില്‍ ഇന്ത്യന്‍-അമേരിക്കന്‍ സഖ്യത്തിന്റെ എതിരാളികള്‍. അഞ്ചാം സീഡ് എലിസ് ഫെരേര-ആയ് സുഗിയാമ സഖ്യത്തെ 6-3, 6-4 എന്ന സ്കോറിന് തോല്പിച്ചാണ് ആസ്ത്രേലിയന്‍ സഖ്യം ഫൈനലിലെത്തിയത്.












Click it and Unblock the Notifications