എച്ച്പി ഇന്‍ഡിഗോയെ വാങ്ങുന്നു
ആലോ ആള്‍ടോ: പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ പ്രിന്ററുകള്‍ നിര്‍മ്മിക്കുന്ന ഹ്യൂലറ്റ് പക്കാര്‍ഡ്(എച്ച് പി) ഡച്ചിലെ പ്രിന്റിംഗ് യന്ത്രോല്പാദനക്കമ്പനിയായ ഇന്‍ഡിഗോയെ വിലയ്ക്കെടുക്കുന്നു. 2893.4 കോടി രൂപയ്ക്കാണ് ഇന്‍ഡിഗോയുടെ ഓഹരികള്‍ മുഴുവന്‍ ഹ്യൂലറ്റ് പക്കാര്‍ഡ് വാങ്ങുന്നത്.
പ്രധാനമായും വ്യവസായ-വാണിജ്യആവശ്യങ്ങള്‍ക്കുള്ള പ്രിന്റിംഗ് സംവിധാനങ്ങളാണ് ഇന്‍ഡിഗോ നിര്‍മ്മിച്ചുവരുന്നത്. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്കുള്ള പ്രിന്ററുകള്‍ക്കു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പ്രിന്റിംഗ് സംവിധാനനിര്‍മ്മാണമേഖലയിലേക്ക് കടക്കുകയാണ് ഹ്യൂലറ്റ് പക്കാര്‍ഡ്.
ഈയിടെ നിരവധി ബ്രോഷറുകള്‍ ഒറ്റയടിക്ക് പ്രിന്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ പ്രസ് ഹ്യൂലറ്റ് പക്കാര്‍ഡ് വിപണിയിലിറക്കിയിരുന്നു. ഇതിനാവശ്യമായ സാങ്കേതികവിദ്യ ഇന്‍ഡിഗോയുടെ കയ്യില്‍ നിന്നാണ് ഹ്യൂലറ്റ് പക്കാര്‍ഡ് വാങ്ങിയത്.
പുതിയ കരാറോടെ ഇന്‍ഡിഗോയുടെ സാങ്കേതികവിദ്യ കൂടുതല്‍ ആളുകളിലേക്കെത്തുമെന്ന് ഹ്യൂലറ്റ് പക്കാര്‍ഡിന്റെ ഇമേജിംഗ് ആന്റ് പ്രിന്റിംഗ് ഡിവിഷന്‍ മേധാവി വ്യോമേഷ് ജോഷി പറഞ്ഞു.












Click it and Unblock the Notifications