കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേസ്-ലിസാ സഖ്യം ഫൈനലില്‍ തോറ്റു

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടാനുള്ള ലിയാണ്ടര്‍ പേസ്-ലിസാ റെയ്മണ്ട് സഖ്യത്തിന്റെ മോഹം നടന്നില്ല. സപ്തംബര്‍ ആറ് വ്യാഴാഴ്ച രാത്രി നടന്ന യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ അവര്‍ ഒന്നാം സീഡ് ആസ്ത്രേലിയയുടെ ടോഡ് വുഡ്ബ്രിഡ്ജ്-റെനി സ്റബ്സ് സഖ്യത്തോട് പരാജയപ്പെട്ടു. സ്കോര്‍: 6-4, 5-7, 7-6.

മൂന്നു സെറ്റ് നീണ്ടു നിന്ന മാരത്തോണ്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ട ലിയാണ്ടര്‍-ലിസ സഖ്യം വന്‍ തിരിച്ചുവരവ് തന്നെ നടത്തി. രണ്ടാം സെറ്റ് 7-5ന് പിടിച്ചെടുത്ത് മത്സരം തുല്യനിലയിലാക്കിയ ഇന്ത്യന്‍-അമേരിക്കന്‍ സഖ്യം മൂന്നാം സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്തു.

അവസാന സെറ്റില്‍ ഇരുടീമുകളും ജീവന്മരണ പോരാട്ടം തന്നെ പുറത്തെടുത്തപ്പോള്‍ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. അവസാനം 9-11ന് ഒന്നാം സീഡായ ആസ്ത്രേലിയന്‍ സഖ്യം പേസ്-ലിസ സഖ്യത്തെ തോല്പിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X