ഫൈനല്‍ വില്യംസ് സഹോദരിമാര്‍ തമ്മില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്റേഡിയത്തില്‍ ഒരു ചരിത്ര മത്സരം നടക്കും. ടെന്നീസിലെ കറുത്ത മുത്തുകളായ സഹോദരിമാര്‍ തമ്മില്‍. 2001ലെ യുഎസ് ഓപ്പണ്‍ വനിതാ ചാമ്പ്യനാരെന്നറിയാന്‍ സപ്തംബര്‍ ഒമ്പത് ഞായറാഴ്ച പുലര്‍ച്ചെ 5.30ന് ഈ സഹോദരിമാര്‍ തമ്മില്‍ ഏറ്റുമുട്ടും.
വീനസ് വില്യംസ് നിലവിലെ ചാമ്പ്യനാണ്. 1999ല്‍ സെറീന നേടിയ കിരീടം കഴിഞ്ഞ വര്‍ഷം വീനസ് തങ്ങളുടെ കുടുംബത്തിലേക്കു തന്നെ കൊണ്ടുവരികയായിരുന്നു. ഒരു ഗ്രാന്റ് സ്ലാം ഫൈനലിലും ഈ സഹോദരിമാര്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടില്ലാത്തതിനാല് മത്സരം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് തീര്‍ച്ച.
സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലുകളില്‍ ആധികാരിക ജയം സ്വന്തമാക്കിയാണ് ഇരുവരും ഫൈനലിലെത്തിയത്. സെറീനയുടേതായിരുന്നു ആദ്യ ഊഴം. ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിന ഹിംഗിസിനെ നിലയുറപ്പിക്കുന്നതിനു മുമ്പ് 6-3, 6-2നാണ് സെറീന തകര്‍ത്തത്. അതും വെറും 51 മിനിറ്റിനുള്ളില്‍. കോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുതിച്ചു പാഞ്ഞ സെറീനയുടെ പന്തുകളെ പലപ്പോഴും ഹിംഗിസിന് തൊടാന്‍ പോലും കിട്ടിയില്ല.
വീനസും തീരെ പിന്നിലായിരുന്നില്ല. ലോക രണ്ടാം നമ്പറും രണ്ടാം സീഡുമായ അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റിയെയാണ് വീനസ് തകര്‍ത്തു വിട്ടത്. സ്കോര്‍: 6-4, 6-2. മത്സരം ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടു.
പുരുഷവിഭാഗം സെമി ഇന്ന്
വനിതാ വിഭാഗം ഫൈനലിനു തൊട്ടുമുമ്പ് സപ്തംബര്‍ എട്ട് ശനിയാഴ്ച പുരുഷവിാഗം സെമിഫൈനലുകള്‍ നടക്കും. ആദ്യസെമിയില്‍ നാലാം സീഡ് ആസ്ത്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റ് ഏഴാം സീഡ് റഷ്യയുടെ യെവ്ജനി കഫല്നിക്കഫിനെ നേരിടും. നിലവിലുള്ള ചാമ്പ്യനും മൂന്നാം സീഡുമായ റഷ്യയുടെ മരാത് സഫിനും 10ാം സീഡ് അമേരിക്കയുടെ പീറ്റ് സാംപ്രാസും തമ്മിലാണ് രണ്ടാം സെമി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications