ഇന്ത്യ-യുഎസ് ഡേവിസ് കപ്പ് മത്സരം മാറ്റി
ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മില്‍ നടക്കേണ്ടിയിരുന്ന ഡേവിസ് കപ്പ് ടെന്നീസ് മത്സരം മാറ്റിവച്ചു. ന്യൂയോര്‍ക്കിലും വാഷിംഗ്ടണ്‍ ഡിസിയിലും നടന്ന തീവ്രവാദ ആക്രമണങ്ങളെത്തുടര്‍ന്നാണിത്.
സപ്തംബര്‍ 21 വെള്ളിയാഴ്ച തുടങ്ങാനിരുന്ന മത്സരം ഇനി ഒക്ടോബര്‍ 12 മുതല്‍ 14 വരെ നടക്കും. നോര്‍ത്ത് കരോലിനയിലാണ് മത്സരം നടക്കുക.
ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മത്സരം മാറ്റിവക്കാന്‍ ടൂര്‍ണമെന്റ് കമ്മിറ്റി തീരുമാനിച്ചത്. കളിക്കാരുടെ സുരക്ഷയും അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അസൗകര്യവും കണക്കിലെടുത്ത് മത്സരം മാറ്റിവെക്കണമെന്ന് ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ഡോ. വേസ് പെയ്സും അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ ഖന്നയും അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications