ഗ്ലോബല്‍ മീറ്റിന് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: അടുത്തവര്‍ഷം ആദ്യം കൊച്ചിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റ് നടത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സപ്തംബര്‍ 10 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി കേരള അടിസ്ഥാന സൗകര്യ വികസന നിയമം കൊണ്ടുവരും. സ്വകാര്യ, സംയുക്ത സംരംഭകര്‍ക്ക് ഈ നിയമം ഏറെ പ്രയോജനം ചെയ്യും.
നിയമം വരുന്നതോടെ സംസ്ഥാനത്തെ ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ വികസനത്തില്‍ സ്വകാര്യമേഖലയ്ക്ക് ഗണ്യമായ പങ്കു വഹിക്കാനുണ്ടാകും. യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യവസായവികസനവും അടിസ്ഥാന സൗകര്യ വികസനവും വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം - മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications