ഗ്രേഡ് ചെയ്യപ്പെടാത്ത റബറിന് വില നിശ്ചയിക്കണം
കോട്ടയം: ഗ്രേഡ് ചെയ്യപ്പെടാത്ത റബറിന് മിനിമം വില നിശ്ചയിക്കണമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഗ്രേഡ് ചെയ്യപ്പെടാത്ത റബറിന് മിനിമം വില നിശ്ചയിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ 80 ശതമാനത്തോളം റബര്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫെഡറേഷന്‍ വിപണിയില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതമാവുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സപ്തംബര്‍ 22 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫെഡറേഷന്‍ ഭാരവാഹികള്‍.
റബര്‍ ഉത്പാദകര്‍ ഉത്പാദിപ്പിക്കുന്ന 50 ശതമാനത്തിലേറെ റബറും ഗ്രേഡ് അഞ്ചിനേക്കാളും താഴ്ന്ന ഗുണനിലവാരത്തിലുള്ളതാണ്. നിലവാരം കുറഞ്ഞ ഇത്തരം ഷീറ്റുകള്‍ വീണ്ടും പ്രോസസിന് വിധേയമാക്കേണ്ടതുകൊണ്ട് അവ കുറഞ്ഞ വിലക്കേ വാങ്ങിക്കുകയുള്ളൂവെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications