കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശിഷ് നെഹ്റയെ ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: പരിക്ക് അലട്ടുന്ന ഇന്ത്യന്‍ മീഡിയം പേസ് ബൗളര്‍ ആശിഷ് നെഹ്റയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിഷ്യന്‍ ആന്‍ഡ്രൂ ലെയ്പസും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഫിസിഷ്യന്‍ അനന്ത് ജോഷിയും ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചു. നെഹ്റ പരിക്കില്‍ നിന്ന് പൂര്‍ണായി മോചിതനായിട്ടില്ലെന്ന് അവര്‍ അറിയിച്ചു.

നെഹ്റയ്ക്ക് പകരം ടീമില്‍ ആരെ ഉള്‍പ്പെടുത്തണമെന്നതിനെ കുറിച്ച് സപ്തംബര്‍ 23 ഞായറാഴ്ച സെലക്ടര്‍മാരും ടീം മാനേജ്മെന്റും തീരുമാനിക്കും. ദേബാശിഷ് മൊഹന്തി, രാകേഷ് പട്ടേല്‍, അജിത് അഗാര്‍ക്കര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്ക് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെഹ്റയുടെ ബൗളിംഗ് ആക്ഷനില്‍ പ്രശ്നമുണ്ടെന്ന് ലെയ്പ്പസ് അറിയിച്ചു. ശ്രീലങ്കയില്‍ നിന്ന് പരിക്ക് മൂലം ഇന്ത്യയിലേക്ക് തിരിച്ചയക്കുമ്പോള്‍ നെഹ്റയ്ക്ക് എട്ട് മാസത്തെ വിശ്രമം ആവശ്യമായിരുന്നു. ഇപ്പോള്‍ ആറ് ആഴ്ച മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

ഏകദിന പരമ്പരയില്‍ നിന്ന് മാത്രമേ അദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളുവെന്നും ടെസ്റ് മത്സരങ്ങളില്‍ കളിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X