ഇന്ത്യ കെനിയയെ തകര്‍ത്തു
ബ്ലോംഫെന്റിന്: അജിത് അഗാര്‍ക്കറിന്റെ തീപാറുന്ന ബൗളിംഗിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെനിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഒക്ടോബര്‍ 12 വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കെനിയയെ 37.1 ഓവറില്‍ 90 റണ്‍സിന് പുറത്താക്കിയ ശേഷം വെറും 11.3 ഓവറില്‍ 91 റണ്‍സെടുത്ത് ഇന്ത്യ ലക്ഷ്യം കണ്ടു.
കെനിയയുടെ ചെറിയ സ്കോര്‍ നേരിടാന്‍ ഇന്ത്യ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെയാണ് പരീക്ഷിച്ചത് - വീരേന്ദര്‍ ഷെവാഗും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദീപ് ദാസ് ഗുപ്തയും. ഇരുവരും തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു. കളി അവസാനിക്കുമ്പോള്‍ ഷെവാഗ് 43 പന്തില്‍ നിന്ന് 55 റണ്‍സോടെയും (11 ഫോര്‍) ദാസ് ഗുപ്ത 32 പന്തില്‍ നിന്ന് 24 റണ്‍സോടെയും (4 ഫോര്‍) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കെനിയക്ക് തൊട്ടതെല്ലാം പിഴച്ചു. രണ്ടാമത്തെ ഓവറില്‍ തന്നെ അജിത് അഗാര്‍ക്കറിന്റെ ഒരു പന്ത് പ്രതിരോധിക്കുന്നതിനിടയില്‍ ഓപ്പണര്‍ രവീന്ദു ഷാ (0)യുടെ കുറ്റി തെറിച്ചു. ആ തകര്‍ച്ചയില്‍ നിന്ന് ഏഴു വിക്കറ്റിന് 50 എന്ന നിലയിലേക്ക് കെനിയ കൂപ്പുകുത്തിയത് പെട്ടെന്നായിരുന്നു.
ടോണി സുജിയും (18) കെന്നഡി ഒടിയാനോയും (16) ചേര്‍ന്ന് അല്പം പിടിച്ചു നിന്നതിന്റെ ഫലമായാണ് അവര്‍ക്ക് 90 റണ്‍സെങ്കിലും എടുക്കാന്‍ സാധിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി അഗാര്‍ക്കര്‍ 10 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. അനില്‍ കുംബ്ലെ 14 റണ്ണിന് മൂന്നും ശ്രീനാഥ് 13 റണ്ണിന് രണ്ടും ഹര്ഭജന് സിംഹ് 18 റണ്ണിന് ഒന്നും വിക്കറ്റുകളെടുത്തു. അഗാര്‍ക്കറാണ് മാന്‍ ഓഫ് ദി മാച്ച്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications