ഡേവിസ് കപ്പ്: പേസും മങ്കടും തോറ്റു
വിന്‍സ്റണ്‍ സേലം: അമേരിക്കക്കെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തിലെ ആദ്യ രണ്ട് സിംഗിള്‍സിലും ഇന്ത്യക്ക് തോല്വി. ഒക്ടോബര്‍ 12 വെള്ളിയാഴ്ച നടന്ന ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ യുവതാരം ഹര്‍ഷ് മങ്കടിനെ ആന്‍ഡി റോഡിക്കും രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ലിയാണ്ടര്‍ പേസിനെ പുതുമുഖം ജെയിംസ് ബ്ലേക്കുമാണ് തോല്പിച്ചത്.
പുതുമുഖമായ ജെയിംസ് ബ്ലേക്കിന്റെ മുന്നില്‍ ലിയാണ്ടര്‍ പേസ് തീരെ ചെറുതായിപ്പോവുകയായിരുന്നു. 5-7, 3-6, 3-6 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലിയാണ്ടര്‍ അടിയറവ് പറഞ്ഞത്.
ലോകത്തെ 15ാം നമ്പര്‍ താരമായ ആന്‍ഡി റോഡിക്കിനെതിരെ ഹര്‍ഷ് മങ്കടിന് ഒന്നു പൊരുതാന്‍ പോലും കഴിഞ്ഞില്ല. ആ മത്സരവും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്കോര്‍: 6-3, 6-4, 6-1. ഇതോടെ അമേരിക്ക ഇന്ത്യക്കെതിരെ 2-0ത്തിന്റെ ലീഡ് നേടി.
ഇതോടെ അവസാന 16ല്‍ കടക്കാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒക്ടോബര്‍ 14 ഞായറാഴ്ച നടക്കുന്ന ഡബിള്‍സിലും റിവേഴ്സ് സിംഗിള്‍സിലും ജയിച്ചാല്‍ മാത്രമേ ഇനി ഇന്ത്യക്ക് മുന്നോട്ടു പോകാനാകൂ. ഈ മത്സരങ്ങളെല്ലാം ജയിച്ചു മുന്നേറാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications