ഡേവിസ് കപ്പ്: ഇന്ത്യതോറ്റു
വിന്‍സ്റണ്‍ സേലം: റിവേഴ്സ് സിംഗിള്‍സില്‍ ആന്റി റോഡിക്കും ജെയിംസ് ബ്ലേയ്ക്കും നേടിയ വിജയത്തോടെ അമേരിക്ക ഇന്ത്യയ്ക്കെതിരെ ഡേവിസ് കപ്പില്‍ 4-1 ന് വിജയിച്ചു. ലോറന്‍സ് ജോയല്‍ വെറ്ററന്‍സ് കോളീസിയത്തില്‍ നടന്ന റിവേഴ്സ് സിംഗിള്‍സില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് അമേരിക്കയുടെ കൗമാരതാരം റോഡിക്ക് ലിയാണ്ടര്‍ പേസിനെതിരെ വിജയം നേടിയത്.
പരിചയ സമ്പന്നനായ ലിയാണ്ടര്‍ പേസ് ആദ്യസെറ്റ് നേടിയെങ്കിലും റോഡിക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. നാലു സെറ്റുകള്‍ നീണ്ട പോരാട്ടിനൊടുവിലാണ് ലിയാണ്ടര്‍ പേസ് അടിയറവ് പറഞ്ഞത്(സ്കോര്‍:4-6, 6-3, 6-2, 7-5 ).
അവസാന മത്സരത്തില്‍ അമേരിക്കയുടെ പുതുമുഖ താരം ബ്ലേക്ക് ഇന്ത്യയുടെ ഹര്‍ഷ് മങ്കടിനെതിരെ അനായാസ വിജയം നേടി(സ്കോര്‍: 6-3,6-0).
അഞ്ച് മത്സരങ്ങളുള്ളതില്‍ ഇന്ത്യ ഡബിള്‍സില്‍ മാത്രമാണ് വിജയം നേടിയത്. ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം നേടിയ ഡബിള്‍സ് വിജയം പക്ഷെ ഇന്ത്യയെ രക്ഷിച്ചില്ല. താരതമ്യേന പുതുമുഖങ്ങളായ താരങ്ങളെ അണിനിരത്തിയാണെങ്കിലും ഇന്ത്യയ്ക്കെതിരെ യുഎസ് വിജയം കൊയ്യുകയായിരുന്നു.












Click it and Unblock the Notifications