കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജിമ്മി ജോര്‍ജ് അവാര്‍ഡ് ബോബി അലോഷ്യസിന്
തിരുവനന്തപുരം: ഊ വര്‍ഷത്തെ ജിമ്മി ജോര്‍ജ് സ്മാരക അവാര്‍ഡ് ഹൈജംപ് താരം ബോബി അലോഷ്യസിന്. ജിമ്മി ജോര്‍ജ് ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
10,000 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നവംബര്‍ 30ന് ജിമ്മി ജോര്‍ജിന്റെ ജന്മനാടായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ വച്ച് അവാര്‍ഡ് നല്‍കുമെന്ന് ഫൗണ്ടേഷന് ചെയര്മാന് എം. കെ. ജോസഫും മാനേജിംഗ് ട്രസ്റി സെബാസ്റ്യന്‍ ജോര്‍ജും അറിയിച്ചു.
എം. കെ. ജോസഫ് ചെയര്‍മാനും ജോസ് ജോര്‍ജ്, ടി. ദേവപ്രസാദ്, സെബാസ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായുമുള്ള അവാര്‍ഡ് സമിതിയാണ് ബോബി അലോഷ്യസിനെ തിരഞ്ഞെടുത്തത്.
ജിമ്മി ജോര്‍ജ് അവാര്‍ഡ് നേടുന്ന 13-ാമത്തെ കായികതാരമാണ് ബോബി അലോഷ്യസ്.
Comments
Story first published: Thursday, October 18, 2001, 23:53 [IST]