ഇന്ത്യയ്ക്ക് 48 റണ്‍സിന്റെ തോല്‍വി
ഈസ്റ്ലണ്ടന്‍: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി. ഒക്ടോബര്‍ 19 വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയുടെ 282 എന്ന സ്കോറിനെ മറികടക്കാനായി ഓപ്പണര്‍മാരായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ മധ്യനിര ബാറ്റ്സ്മാന്മാരുടെ പരാജയം ഇന്ത്യയുടെ വിധിയെ നിര്‍ണിയിക്കുകയായിരുന്നു.
ആവശ്യമായ റണ്‍ റേറ്റ് നിലനിര്‍ത്തി ബാറ്റ് ചെയ്യാന്‍ ഗാംഗുലിയും സച്ചിനും തുടക്കത്തിലേ ശ്രദ്ധിച്ചു. എന്നാല്‍ സച്ചിനും (37) ഗാംഗുലിയും (85) പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി. ഒന്നൊന്നായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ പരാജയം ഏറ്റുവാങ്ങി. 44.3 ഓവറില്‍ 236 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡ് 71 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡിപ്പനറും (81) ഗിബ്സും (41 പന്തില്‍ 47 റണ്‍സ്) മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചുകൊണ്ടിരുന്ന ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റത്തിന് ഒരു ഘട്ടത്തില്‍ തടയിട്ടത് ഹര്‍ബജന്‍ സിംഗാണ്. അവസാന ഓവറുകളില്‍ ജോണ്ടി റോഡ്സും (40) ക്ലുസ്നറും (38) പുറത്താവാതെ നിന്ന് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചു.


Click it and Unblock the Notifications