Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാസ് ഗുപ്തയെ ഗാംഗുലി വിമര്‍ശിക്കുന്നു

ലണ്ടന്‍: വിക്കറ്റ് കീപ്പര്‍ ദാസ് ഗുപ്തയ്ക്കെതിരെ എതിരെ വിമര്‍ശനശരം പായിച്ചുകൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇന്ത്യയുടെ പരാജയകാരണങ്ങള്‍ നിരത്തി.

മികച്ച ഓള്‍ റൗണ്ടര്‍മാരുമില്ലാത്തതും നല്ല ബാറ്റ്സ്മാന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍മാരില്ലാത്തതുമാണ് ഇന്ത്യയുടെ ഏകദിനത്തിലെ പരാജയത്തിന് കാരണമെന്ന് സൗരവ് ഗാംഗുലി വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയോട് 48 റണ്‍സിന്റെ പരാജയമേറ്റുവാങ്ങിയതിന്റെ നാണക്കേട് ഒക്ടോബര്‍ 20 ശനിയാഴ്ച വാര്‍ത്തലേഖകരോട് പറഞ്ഞുതീര്‍ക്കുകയായിരുന്നു ഗാംഗുലി.

ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഓള്‍ റൗണ്ടര്‍മാരായ യുവരാജ്സിംഹിന്റെയും ദീപ്ദാസ് ഗുപ്തയുടെയും വലിയ വിടവ് നികത്തേണ്ടതുണ്ട്. യുവരാജ്സിംഹിന് അസാധാരണമായ കഴിവുണ്ട്. അതേ സമയം ഒന്നാം ക്ലാസ് ഏകദിന ക്രിക്കറ്റില്‍ മികച്ച സ്കോറായി 25 റണ്‍സ് മാത്രം നേടിയിട്ടുള്ള ദാസ്ഗുപ്തയെ വിക്കറ്റ് കീപ്പറായി എടുത്തത് ധീരമായ തീരുമാനമാണ്- ഗാംഗുലി പറഞ്ഞു.

ദാസ് ഗുപ്തയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനത്തെ വിലയിരുത്തുകവഴി ഗാംഗുലിപരോക്ഷമായി ദാസ്ഗുപ്തയെ വിമര്‍ശിക്കുകയായിരുന്നു. ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മികച്ച ഓള്‍ റൗണ്ടര്‍മാരുള്ളതാണ് അവര്‍ ലോകത്തിലെ മികച്ചവരാകാന്‍ കാരണം - ഗാംഗുലി പറഞ്ഞു.

ഈ രണ്ടു വിടവുകളും നികത്താന്‍ കഴിയാത്ത പക്ഷം ഇന്ത്യയുടെ പ്രകടനം മോശമായിക്കൊണ്ടേയിരിക്കും- ഗാംഗുലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+