Get Updates
Get notified of breaking news, exclusive insights, and must-see stories!

കപില്‍ദേവിനെ കുറ്റവിമുക്തനാക്കി

ദില്ലി: ക്രിക്കറ്റ് കോഴയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ കപില്‍ദേവ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. കോഴയുമായി കപില്‍ദേവിന് യാതൊരു പങ്കുമില്ലെന്ന് കേസന്വേഷിക്കുന്ന ബിസിസിഐ അന്വേഷണസമിതിയാണ് വ്യക്തമാക്കിയത്.

അതേ സമയം മുന്‍ ക്യാപ്റ്റന്‍മാരായ അസ്ഹറുദ്ദീനും അജിത് വഡേക്കറും പൂര്‍ണ്ണമായും കുറ്റവിമുക്തരല്ല. കപില്‍ യാതൊരു വിധത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ബിസിസിഐ അഴിമതി വിരുദ്ധവിഭാഗം കമ്മീഷണര്‍ കെ. മാധവന്‍ ഒക്ടോബര്‍ 22 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

1999ല്‍ ന്യൂസിലാന്റിനെതിരെ നടന്ന ടെസ്റ് മത്സരത്തില്‍ ഇന്ത്യ കൃത്യസമയത്ത് ഫോളോഓണ്‍ ചെയ്തില്ലെന്നതായിരുന്നു പരാതി. അന്ന് ഇന്ത്യയുടെ കോച്ചായ കപില്‍ ദേവ് ഒത്തുകളിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് മാധവന്‍ പറഞ്ഞു. 1994ല്‍ ശ്രീലങ്കയില്‍ നടന്ന പരമ്പരയ്ക്കിടയില്‍ താന്‍ കപില്‍ദേവിന് കൈക്കൂലി നല്കിയെന്ന മനോജ്പ്രഭാകറിന്റെ വാദത്തിനും വേണ്ടത്ര കഴമ്പില്ലെന്നും മാധവന്‍ പറഞ്ഞു.

അതേ സമയം 1994ല്‍ കാണ്‍പൂരില്‍ വെസ്റിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ പ്രഭാകറും നയന്‍ മോംഗിയയും ബാറ്റിംഗിന്റെ വേഗം കുറച്ചുവെന്ന പരാതിയില്‍ നിന്ന് അന്ന് ക്യാപ്റ്റനായിരുന്ന അസ്ഹറുദ്ദീനും കോച്ചായ വഡേക്കര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും മാധവന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+