Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പ് ജേതാക്കള്‍

ഹോബാര്‍ട്ട്: ഇന്ത്യന്‍ ഹോക്കിക്ക് പുതിയ പ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ട് ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പ് ജേതാക്കളായി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പ് ചാമ്പ്യന്മാരാകുന്നത്.

കരുത്തരായ അര്‍ജന്‍റീനയെ ഒന്നിനെതിര ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. ദീപക് താക്കൂര്‍ നേടിയ ഹാട്രിക് ആയിരുന്നു ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടികൊടുത്തത്. ജഗ്രാജ്സിംഗ് രണ്ട് ഗോളുകളും പ്രഭ്ജ്യോത്സിംഗ് ഒരു ഗോളും നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ദീപക് താക്കൂറാണ്- 10 ഗോളുകള്‍.

ലീഗ് മത്സരത്തില്‍ ഇന്ത്യയുമായി 2-2 സമനിലയിലായ അര്‍ജന്‍റീന ഫൈനല്‍ മത്സരത്തില്‍ എല്ലാ അര്‍ഥത്തിലും ഇന്ത്യയുടെ മേധാവിത്തത്തിന് വഴങ്ങുകയായിരുന്നു. 17-ാം മിനിട്ടില്‍ ജഗ്രാജ്സിംഗ് നേടിയ ഗോളിനെതിരെ അര്‍ജന്‍റീന സമനില നേടിയെങ്കിലും തുടര്‍ന്ന് അഞ്ച് ഗോളുകളാണ് അവരുടെ നെറ്റില്‍ ഇന്ത്യ അടിച്ചുകയറ്റിയത്.

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യ ആസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+