എം. കെ. സ്റാലിന്‍ വീണ്ടും ചെന്നൈ മേയര്‍
ചെന്നൈ: ഡിഎംകെ നേതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകനുമായ എം. കെ. സ്റാലിന്‍ ചെന്നൈ കോര്പ്പറേഷന് മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
എഐഎഡിഎംകെയുടെ എന്‍. ബാലഗംഗയെ 5,013 വോട്ടിന് തോല്പിച്ചാണ് സ്റാലിന്‍ മേയര്‍ സ്ഥാനം നിലനിര്‍ത്തിയത്. സ്റാലിന്‍ 5,68,451 വോട്ട് നേടിയപ്പോള്‍ ബാലഗംഗയ്ക്ക് 5,63,438 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്. വസന്തകുമാര്‍ 1,02,696 വോട്ട് നേടി.
1996ല്‍ 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്റാലിന്റെ ഭൂരിപക്ഷത്തില്‍ ഇത്തവണ വന്‍കുറവുണ്ടായി. 154 വാര്‍ഡില്‍ എഐഎഡിഎംകെ 67ഉം ഡിഎംകെ 61ഉം നേടി. ടിഎംസി-14, ബിജെപി-മൂന്ന്, കോണ്‍ഗ്രസ്-രണ്ട്, എംഡിഎംകെയ്ക്കും സിപിഐക്കും സിപിഎമ്മിനും ഓരോന്ന് വീതം എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.
ചെന്നൈ കോര്പ്പറേഷന് തിരഞ്ഞടുപ്പ് ഓഫീസര്‍ എ. ടി. സി. അച്ചരായാലുവാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്.