കോണര്‍ വില്യംസ്: പുതുമുഖം
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പുതുമുഖം കോണര്‍ വില്യംസും സ്ഥാനം പിടിച്ചു. ബറോഡയുടെ കോണര്‍ വില്യംസിനെ പരിക്കുമൂലം കളിക്കാന്‍ കഴിയാത്ത സദഗോപന്‍ രമേഷിന്റെ വിടവ് നികത്താനുദ്ദേശിച്ചാണ് ടീമിലെടുത്തിരിക്കുന്നത്.
ശിവ്സുന്ദര്‍ ദാസിനൊപ്പം കോണര്‍ വില്യംസ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. ഇടംകയ്യന്‍ പേസ് ബൗളര്‍മാരായ സഹീര്‍ഖാനും ആശിശ്നെഹ്റയും ഇന്ത്യന്‍ ടെസ്റ് ടീമില്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പര്‍ സമീര്‍ ദിഗെയെയും തിരിച്ചെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത ടീമില്‍ തുടരും. പേസ് ബൗളര്‍മാര്‍ക്ക് ടീമില്‍ പ്രാധാന്യം നല്കിയിട്ടുണ്ട്. അഞ്ച് പേസ് ബൗളര്‍മാരാണ് ടീമില്‍- ശ്രീനാഥ്, അഗാര്‍ക്കര്‍, പ്രസാദ്, നെഹ്റ, സഹീര്‍ഖാന്‍ എന്നിവര്‍.
ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി( ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്( വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിവ് സുന്ദര്‍ ദാസ്, വി.വി.എസ്. ലക്ഷമണ്‍, ഹര്‍ബജന്‍ സിംഹ്, അനില്‍ കുംബ്ലെ, അജിത് അഗാര്‍ക്കര്‍, വീരേന്ദ്ര ഷെവാഗ്, സമീര്‍ ദിഗെ, വെങ്കിടേഷ് പ്രസാദ്, കോണര്‍ വില്യംസ്, സഹീര്‍ഖാന്‍, ആശിശ് നെഹ്റ, ജവഗല്‍ ശ്രീനാഥ്, ദീപ് ദാസ് ഗുപ്ത.












Click it and Unblock the Notifications