കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റിനെ വിഴുങ്ങാന്‍ കപിലിന്റെ ബോംബ്

  • By Staff
Google Oneindia Malayalam News

കട്ടക്ക്: ക്രിക്കറ്റ് കോഴയിലേക്ക് തന്നെ വലിച്ചിഴച്ചവരെ മുഴുവന്‍ പിടിച്ചുലയ്ക്കാവുന്ന ഒരു വലിയ ബോംബുമായി താന്‍ ഉടനെ വരുമെന്ന് കപിലിന്റെ താക്കീത്. താന്‍ കൊണ്ടുവരുന്ന ബോംബ് അഞ്ച് ദിവസം മാധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തയായിരിക്കുമെന്നും കപില്‍ തുറന്നടിച്ചു.

ഈയിടെ ക്രിക്കറ്റ് കോഴ സംബന്ധിച്ച ആരോപണങ്ങളില്‍ നിന്നും പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ട കപില്‍ ഒക്ടോബര്‍ 30 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ക്രിക്കറ്റ് കോഴയാരോപണങ്ങളില്‍ പെട്ട ശേഷം ക്രിക്കറ്റുമായി അകന്ന കപില്‍ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

ഇന്ത്യയുടെ ഫാസ്റ് ബൗളറായ ആശിശ് നെഹ്റയ്ക്ക് കപില്‍ പരിശീലനം നല്കിവരികയാണ്. എന്നെ ഇന്നത്തെ നിലയിലാക്കിയത് ക്രിക്കറ്റാണ്. ഏതെങ്കിലും ചെറുപ്പക്കാരന്‍ സഹായത്തിനായി എന്നെ സമീപിച്ചാല്‍ അത് നല്കാന്‍ ഞാന്‍ തയ്യാറാണ് - കപില്‍ പറഞ്ഞു.

ഇന്നത്തെ കളിക്കാര്‍ കൂടെക്കൂടെ പരിക്കുകള്‍ക്ക് വിധേയരാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പക്ഷെ അവര്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവരുന്നതുകൊണ്ടായിരിക്കാം ഇതെന്നായിരുന്നു കപിലിന്റെ മറുപടി. ഇപ്പോള്‍ ബിസിനസ്സിലും ഗോള്‍ഫിലുമാണ് താന്‍ ശ്രദ്ധിക്കുന്നതെന്ന് കപില്‍ പറഞ്ഞു.

ദിവസം ശരാശരി നാലു മണിക്കൂര്‍ നേരം താന്‍ ഗോള്‍ഫ് അഭ്യസിക്കുന്നുണ്ട്. അടുത്തുതന്നെ വിദേശങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തനിക്കാവുമെന്ന് കരുതുന്നു- കപില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X